Friday, July 23, 2010

PROTECT THULSI PLANT

Did you know which is the one and only plant which emits OZONE(O3) into the atmozphere on the occation of PHOTOSYNTHESIS.
It is the THULSI PLANT!!!!! which is considered as a sacret plant by Hindus.
You all knows that OZONE protects the EARTH from UV RAYS from the SUN. So pls understand the Importance of THULSI PLANT , and protect it to avoid the EARTH from UV RAYS and OVERHEAT.
Let be PLANT A THULSI A DAY....

Wednesday, July 21, 2010

മഴ തോരുന്നില്ല . . . .

മഴ തോരുന്നില്ല . . . .

അപ്പോഴും മഴ പെയ്യുകയായിരുന്നു... അവന്‍റെ ഓര്‍മകള്‍ പിന്നിലേക്ക്‌ നടന്നു, കഴിഞ്ഞു പോയ ജീവിതത്തിലെ എണ്ണം പറഞ്ഞ മുഹൂര്‍ത്തങ്ങളില്‍ മഴ ഉണ്ടായിരുന്നു എന്ന് അവന്‍ ഓര്‍ത്തു.. .
ഈ ഭൂമിയിലേക്കുള്ള വരവ് ഒരു തുലാമഴയത്തായിരുന്നുയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. . . വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മഴയുണ്ടായിരുന്നു.. അമ്മയുടെ കൈ പിടിച്ചു ആദ്യമായി പള്ളിക്കൂടത്തിലേക്ക് പോകുമ്പോള്‍ അമ്പരപ്പ് മാറാത്ത കുഞ്ഞുമുഖം മഴയില്‍ കുതിര്‍ന്നിരുന്നു... പതിമൂന്നാമത്തെ വയസ്സില്‍ അമ്മ പോകുമ്പോള്‍ പ്രകൃതി ആര്‍ത്തലച്ചു കരയുകയായിരുന്നു.. പിന്നീട് മഴ്ഴ്യുള്ള രാവുകളില്‍ അമ്മയുടെ ഓര്‍മ്മകളില്‍ ലഹരിയില്‍ ഒഴുകി വരുന്ന അച്ഛന്‍... ഒരു കര്‍ക്കിടകത്തിലെ തോരാമഴയില്‍ വീണുപോയ അച്ഛന്‍ പിന്നീട് എണീറ്റില്ല.. പതിനഞ്ചു വയസ്സുകാരന്‍റെ പകപ്പോടെ വീട് വിട്ടിറ്ങ്ങുമ്പോഴും മഴ പെയ്തിരുന്നു... വര്‍ഷങ്ങളുടെ അലച്ചില്‍, അധ്വാനം. സാമ്രാജ്യങ്ങള്‍ പടുത്ത്‌ ഉയര്‍ത്തുമ്പോഴും മഴ തോര്ന്നിട്ടില്ലയിരുന്നു .. സ്നേഹത്തിനെ തരിമ്ബിനു വേണ്ടിയുള്ള അലച്ചിലിനിടെ അവളെ കണ്ടു മുട്ടിയത് ഒരു വേനല്‍ മഴയത്തായിരുന്നു.. സ്നേഹിച്ചപ്പോള്‍, പരിഭവിച്ചപ്പോള്‍.. ഒടുക്കം അവള്‍ യാത്ര പറഞ്ഞപ്പോഴും മഴ തോര്‍ന്നിരുന്നില്ല... ജീവിത യാത്രയിലെ ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴിക്കലുകല്ക് മുതിരാതെ മടങ്ങാന്‍ തീരുമാനിക്കുമ്പോഴും മഴ പെയ്തിരുന്നിരുന്നു.. ഇരമ്പി വരുന്ന ഓര്‍മകളുടെ തേങ്ങലിന് മേലെ മഴയുടെ വിങ്ങല്‍ തെളിഞ്ഞു കേട്ട്... അവന്‍റെ ഒര്മാകല്കുമേല്‍ അപ്പോഴും മഴ വെള്ളി നൂലായി പെയ്തിറങ്ങിക്കൊണ്ടിരുന്നു....